ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ മരണം മൂന്നായി. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 വയസുകാരനാണ് മരിച്ചത്. ഇയാള്‍ അടുത്തിടെ ദുബായ് സന്ദര്‍ശിച്ചിരുന്നു. രോഗബാധിതര്‍ 40 ആയതോടെ മഹാരാഷ്ട്ര പൂര്‍ണ നിയന്ത്രണത്തിലേക്ക് നീങ്ങുമ്പോഴാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ കലബുറഗിയിലും ദല്‍ഹിയിലുമാണ് നേരത്തെ മറ്റ് രണ്ട് കൊറോണ മരണങ്ങളുണ്ടായത്. കലബുറഗിയില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 137 ആയി. പതിനാല് പേര്‍ക്ക് രോഗം ഭേദമായി.
ഇറാനില്‍ തീര്‍ഥാടനത്തിനു പോയ 257 ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ അടക്കം മുന്നൂറ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 24 പേര് വിദേശികളാണ്. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നതും വിദേശങ്ങളില്‍ നിന്ന് തിരികെയെത്തിയവരുമായ 54,000 പേര് രാജ്യത്ത് നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ്വര്ധന് രാജ്യസഭയില്‍ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്, ഫിലിപ്പൈന്‍സ്, മലേഷ്യ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് മാര്‍ച്ച് 31 വരെ വിലക്കേര്‍പ്പെടുത്തി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോഎയര്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: