വാഷിംഗ്ടണ്‍: കൊവിഡ് അമേരിക്കയില്‍ മാസങ്ങളോളം നീണ്ട് നില്‍ക്കുമെന്നും, ആളുകള്‍ ഒന്നിച്ചു കൂടുന്നത് പത്തില്‍ പരിമിതപ്പെടുത്തണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19 ജൂലായ് ആഗസ്റ്റ് മാസമാകുന്നതോടെ അപ്രത്യക്ഷമാകുമെന്ന് ജനങ്ങള്‍ പറയുന്നുവെങ്കിലും, അതിനപ്പുറവും നീണ്ടു നില്‍ക്കാനാണ് സാധ്യത. ദേശവ്യാപകമായി കര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും ട്രമ്പ് വ്യക്തമാക്കി.
കൊറോണ വൈറസ് ടാസ്ക്ക് ഫോഴ്സിന്റെ പ്രസ്സ് ബ്രീഫിങ്ങിലാണ് ട്രംമ്പ് അമേരിക്കന്‍ ജനതയുടെ മുമ്പില്‍ ഈ നിര്‍ദ്ദേശം വെച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സ്ക്കൂളുകളും, ബാറുകളും, റസ്റ്റോറന്റുകളും, ജിമ്മുകളും അടച്ചിടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ട്രംമ്പ് നിര്‍ദ്ദേശം നല്കി. ശുചിത്വം പാലിക്കുന്നതില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രംമ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: