Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘എടാ’- എത്ര സുന്ദരമായ പദം!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം 'എടാ' എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും 'എടാ' എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും 'എടാ'യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന് പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 'എടാ'യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

എസ്.കെ by എസ്.കെ
Mar 18, 2020, 05:40 am IST
in Article

‘സത്യാനന്തര’ കാലത്തെ പ്രണയിതാക്കളാണ് ‘എടാ’ എന്ന പദത്തെ ഇത്ര സുന്ദരമാക്കിയത്. കണ്ണേ, കരളേ, പൊന്നേ, പ്രിയേ, പ്രണയപുഷ്പമേ എന്നിങ്ങനെയുള്ള സംബോധനകള്‍ അവരുടെ നിഘണ്ടുവിലില്ല. സംബോധനയ്‌ക്കായി ഈ പദങ്ങളിലേതെങ്കിലും ഇന്നത്തെ പ്രണയിതാവ് ഉപയോഗിച്ചാല്‍ ആ പ്രണയം ആ നിമിഷംതന്നെ തകരുമെന്നുറപ്പ്!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം ‘എടാ’ എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും ‘എടാ’ എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും ‘എടാ’യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന്  പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ‘എടാ’യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

പച്ചമലയാളമാണെങ്കിലും ‘എടാ’ വിളിയില്‍ പ്രേമം തുളുമ്പിനില്‍ക്കും. എന്തു പറയുമ്പോഴും ‘എടാ’ ചേര്‍ത്താലേ ഇന്നത്തെ കമിതാക്കള്‍ക്കു തൃപ്തിയാകൂ.

ഒന്നു നോക്കെടാ, പറയെടാ, നിക്കെടാ, എഴുതുമോടാ, വിളിക്കുമോടാ, വരുമോടാ, അതേടാ…

കൂടെ ‘എടാ’ ഇല്ലെങ്കില്‍ ഈ പദങ്ങളെല്ലാം എത്ര വിരസമാണ്.

”നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടാ ശഠാദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നിനക്കെടാ തോന്നുവാനെന്തടാ സംഗതി?”ഏതാണ്ടിതേ മട്ടിലാണ് ഇപ്പോള്‍ പ്രേമലേഖനങ്ങളിലും സല്ലാപങ്ങളിലും ‘എടാ’ ആവര്‍ത്തിക്കപ്പെടുന്നത്.

‘എടാ’യ്‌ക്ക് കിട്ടിയ ഉന്നതപദവിയെക്കുറിച്ചോര്‍ത്ത് ‘എടീ’ ദുഃഖിക്കുന്നുണ്ടാകും. സ്ത്രീകളും പാവം ‘എടീ’യെ പുറത്താക്കിയിരിക്കുന്നു. കൂട്ടുകാരികള്‍ അങ്ങോട്ടുമിങ്ങോട്ടും ‘എടാ’ എന്നാണിപ്പോള്‍ വിളിക്കുക. ഒരു സൗഹൃദസമുദ്രം മുഴുവന്‍ ‘എടാ’യില്‍ ഒതുക്കാന്‍ അവര്‍ക്കറിയാം. ‘ഞാന്‍ നാളെ ലീവാണെടാ’, ‘ആ സീലൊന്നെടുക്കുവോടാ’, ‘ഞാന്‍ ഫുഡ് കഴിച്ചില്ലെടാ’ എന്നൊക്കെ കൂട്ടുകാരികളായ ഉദ്യോഗസ്ഥകള്‍ ഓഫീസുകളില്‍ പരസ്പരം പറയുന്നതു കേള്‍ക്കാം. അങ്ങനെ ‘എടാ’യ്‌ക്കു സ്ത്രീലിംഗം ആവശ്യമില്ലാതായിരിക്കുന്നു!

പാരുഷ്യത്തിനു പകരം ‘എടാ’യ്‌ക്ക് മധുരം സമ്മാനിച്ചവരെ ഭാഷാസ്‌നേഹികള്‍ അഭിനന്ദിക്കാതിരിക്കില്ല. പ്രേമലേഖന സാഹിത്യത്തിലെ കണ്ണേ,  കരളേ, പ്രിയേ, പ്രണയിനീ, പ്രാണപ്രിയേ, പ്രാണേശ്വരീ, ഇഷ്ടപ്രാണേശ്വരീ തുടങ്ങിയ പഴഞ്ചരക്കുകളെ ‘എടാ’ ഒറ്റയടിക്കു പുറത്താക്കിയില്ലേ?

‘എടീ’യ്‌ക്കു പകരം സ്ത്രീകളും ‘എടാ’ സ്വീകരിച്ചതുവഴി അവര്‍ ഭാഷയിലെ ആണധികാര പ്രവണതയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ചില സ്ത്രീപക്ഷ ഭാഷാഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ ഇതിലൂടെ ആണധികാരത്തിനു വഴങ്ങിയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.  

ആണുങ്ങളെ ‘എടീ’ എന്നു വിളിച്ച് പ്രതീകാത്മകമായി ഇതിനെ നേരിടണമെന്ന് അവര്‍  പറയുന്നു.

ഈ ‘ഭാഷാപ്രശ്‌ന’ം കൊണ്ട് വിഷമിക്കുന്നവരാണ് റൗഡികളും തല്ലുകാരും. ‘എടാ’ വിളികൊണ്ട് ആരെയും പണ്ടേപ്പോലെ വിരട്ടാന്‍ കഴിയുന്നില്ലത്രേ. ഇവര്‍ക്കിടയിലെ ഭാഷാപണ്ഡിതര്‍  പുതിയ പദങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

പിന്‍കുറിപ്പ്: ”ബിവറേജസില്‍ കൂടുതല്‍ കൗണ്ടറുകള്‍: മന്ത്രി”

ലക്ഷ്യം സമ്പൂര്‍ണ മദ്യസാക്ഷരത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.