ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മൂലം വിനോദ സഞ്ചാര മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും ഉണ്ടായ നഷ്ടങ്ങള്‍ പിന്നീട് വിലയിരുത്തപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനവധി പ്രഖ്യാപിച്ചിരിക്കുകയാണ്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും, കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മാളുകളും സ്വിമ്മിംഗ് പൂളുകളും സിനിമാ തീയറ്ററുകളും അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: