കണ്ണൂര്‍: കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഇരുപതിലേറെയായിരിക്കുന്ന സാഹചര്യത്തില്‍ മാഹിയിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ നിന്ന് കഴിഞ്ഞ മാസം മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് മാഹി.
അതേസമയം കണ്ണൂരില്‍ കൊവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 26 ആയി. ആറ് പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 17 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേര് തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണുള്ളത്. അതിനിടെ കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 64കാരനാണ് ഇന്ന് മരിച്ചത്. ഇതിന് പിന്നാലെ യുപിയിലെ നോയിഡയിലും രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: