തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്ന് 1998 ല്‍ പാര്‍ലമെന്റംഗമായിരുന്നു. അതും വിമര്ശനക്കാര് മറന്നതായിരിക്കും! 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിയതിനുള്ള ഉപകാര സ്മരണയായിരുന്നു മിശ്രയുടെ രാജ്യസഭ അംഗത്വമെന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം. അപ്പോള്‍ പറയൂ, രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണോ രഞ്ജന്‍ ഗൊഗോയ് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിനെ ചൊല്ലിയാണല്ലോ ഇപ്പോള്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയില്‍ തുള്ളിമറിയുന്നത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു എന്നും പറഞ്ഞാണ് വിമര്‍ശനമെല്ലാം. ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് എന്തിനാണെന്ന് ഈ വിമര്ശനക്കാര് സൗകര്യപൂര്‍വ്വം മറന്നതായിരിക്കും അല്ലേ?
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്ന് 1998 ല്‍ പാര്‍ലമെന്റംഗമായിരുന്നു. അതും വിമര്ശനക്കാര് മറന്നതായിരിക്കും! 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിയതിനുള്ള ഉപകാര സ്മരണയായിരുന്നു മിശ്രയുടെ രാജ്യസഭ അംഗത്വമെന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം. അപ്പോള്‍ പറയൂ,രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണോ രഞ്ജന്‍ ഗൊഗോയ് ?
ഇവിടെ വസ്തുതകള്‍ വിലയിരുത്തി ആര് ചിന്തിക്കാന്‍? ചുരുക്കിപ്പറഞ്ഞാല്‍, ഇടത്തോട്ടു ചാഞ്ഞാല്‍ വര്‍ഗീയത മാറി നന്മ മരം പൂക്കും. മഹാരാഷ്ട്രയില്‍ അത് നമ്മള് കണ്ടതാണ്. തീവ്ര നിലപാടും വര്‍ഗീയതയുമൊന്നുമില്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷത്തിന് ശിവസേന മാറിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. ഇടത്തേക്ക് അടുക്കാത്തവരെയെല്ലാം വിമര്‍ശന വാളുയര്‍ത്തി കടുംവെട്ട് വെട്ടും. അതു മാത്രമാണ് ഗൊഗോയിക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. എന്തായാലും, രാഷ്ട്രപതി രഞ്ജന്‍ ഗൊഗോയിയെ ഭരണഘടന അനുശാസിക്കും വിധം നാമനിര്‍ദേശം ചെയ്തു കഴിഞ്ഞു. രാഷ്ട്രീയ, നിയമവൃത്തങ്ങളില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയെന്നൊക്കെയാണ് വിശകലനവിദഗ്ധരെന്ന പട്ടം, ചാനലുകാര് പതിച്ചു കൊടുത്തവര്‍ ഇതേപ്പറ്റി പറയുന്നത്. ആഞ്ഞടിക്കാനും വേണ്ടേ ഓരോ കാരണങ്ങള്‍ !!
പ്രതികരിക്കാൻ ഇവിടെ എഴുതുക: