തിരുവനന്തപുരം: മഹാമാരിയായ കൊറോണ വൈറസ് വ്യാപകമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ച ജാഗ്രത നിലനില്‍ക്കുന്നതിനിടയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രയ്‌ക്ക് അനുമതി.
കെഎസ്ഡിപി ഡയറക്ടര്‍ എം ജി രാജമാണിക്യം, ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍, ജലനിധി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജോഷി നിര്‍മ്മയി ശശാങ്ക് എന്നിവര്‍ക്കാണ് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിദേശ യാത്രാവിലക്കുള്ളപ്പോഴാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇവരുടെ യാത്ര.
രാജമാണിക്യത്തിന് ലണ്ടനിലേക്ക് പോകാനാണ് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ നാല് മുതല്‍ 18 വരെയാണ് യാത്ര. സത്യജിത് രാജന് തായ്‌ലന്‍ഡിലേക്ക് പോകാനാണ് അനുമതി. ഒമ്പത് ദിവസത്തേക്കാണ് യാത്ര. അഞ്ച് ദിവസത്തെ റഷ്യന്‍ യാത്രയ്‌ക്കാണ് ജോഷി നിര്‍മ്മയി ശശാങ്കിന് അനുമതി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക