കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇവര്‍ക്ക് കൊറോണ രോഗ ബാധയുണ്ടോ എന്ന് അറിയാന്‍ സ്രവം പരിശോധിക്കാനായി അയച്ചു. കൊട്ടാരക്കര പെരുംകുളം ജയവിലാസത്തിൽ ശശാങ്കന്റെ ഭാര്യ കലാദേവി(44)യാണ് മരിച്ചത്.
മൂന്ന് ദിവസത്തേക്ക് മൃതദേഹം സംസ്കരിക്കരുതെന്ന് ബന്ധുക്കള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. പനിയും ശ്വാസ തടസവുമായി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കലാദേവിയെ പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ നിരീക്ഷണത്തിലുള്ള ആളല്ലായിരുന്നുവെങ്കിലും മരണപ്പെട്ട സാഹചര്യത്തിലാണ് സ്രവം ഉൾപ്പടെ പ്രത്യേകമായി പരിശോധിക്കുന്നത്.
പരിശോധനാ ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടുകൊടുക്കുള്ളൂവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: