ആധുനിക സമൂഹത്തില്‍ സ്ത്രീ പുരുഷ വന്ധ്യതയുടെ തോത് വളരെ വര്‍ധിച്ചിരിക്കുന്നു. ആഹാര ക്രമങ്ങള്‍ക്ക് ഇതില്‍ മുഖ്യപങ്കുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത് പുരുഷ വന്ധ്യതയാണ്. ആധുനിക ശാസ്ത്രം വികസിപ്പിച്ചെടുത്ത വിത്തു രഹിത ഫലങ്ങള്‍ പതിവായി ഭക്ഷിക്കുന്ന ആണ്‍കുട്ടികളില്‍ വന്ധ്യതയ്‌ക്ക് സാധ്യത ഏറെയാണ്.ഹോര്‍മോണ്‍ കുത്തിവെച്ച പഴങ്ങള്‍ കഴിച്ചാല്‍ പെണ്‍കുട്ടികള്‍ വളരെ നേരത്തേ ഋതുമതികളാകുന്നു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് കാഴ്ചയില്‍ 21 വയസ്സ് തോന്നിക്കുന്നു.
സ്ത്രീകളില്‍ ആഹാരത്തിന്റെ പ്രത്യേകത കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും ആര്‍ത്തവം ക്രമം തെറ്റി, പ്രായേണ അണ്ഡോല്‍പാദനം നിലയ്‌ക്കും. പെട്രോളിയം ഉല്‍പന്നങ്ങള്‍ ശ്വസിക്കുമ്പോഴുള്ള പുക ശ്വസിച്ചാല്‍ അതിലെ ഈയത്തിന്റെ അംശം രക്തത്തില്‍ കലര്‍ന്ന് അനേകം രോഗങ്ങള്‍ക്കും വന്ധ്യതയ്‌ക്കും കാണമാകുന്നു.
ഗര്‍ഭസ്രാവവും ഇന്ന് തുടര്‍ക്കഥയാണ്. അതിനുള്ള നല്ലൊരു മരുന്ന് താഴെ പറയുന്നു:
താമരക്കിഴങ്ങ് പച്ചയോടെ അഞ്ചുഗ്രാം വീതം ദിവസം രണ്ടു നേരം പശുവിന്‍ പാലില്‍ അരച്ച് കുടിച്ചാല്‍ ഗര്‍ഭസ്രാവം ഉണ്ടാകുന്നതല്ല. പുരുഷ വന്ധ്യതയില്‍ ആവശ്യത്തിന് ശുക്ലം ഉണ്ടാകാതിരിക്കുകയോ, ബീജങ്ങളുടെ എണ്ണം കുറയുകയോ ചലനശക്തി സാവധാനത്തിലാവുകയോ ചെയ്യും. താഴെ പറയുന്ന മരുന്ന് തുടര്‍ച്ചയായി മൂന്നോ നാലോ മാസം കഴിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.
100 ഗ്രാം ചെറുപയര്‍ മുളപ്പിച്ചത്, 100 ഗ്രാം മാതളപ്പഴത്തിന്റെ അല്ലി, 10ഗ്രാം ജീരകം, 100 ഗ്രാം വിളഞ്ഞ തേങ്ങ, അമുക്കുരം പാലില്‍ പുഴുങ്ങി ഉണക്കി പൊടിച്ചത് 10 ഗ്രാം, നായ്‌ക്കുരണ പരിപ്പ് പാലില്‍ ഉണക്കി പൊടിച്ചത് 10 ഗ്രാം, തിരുതാളി ഉണക്കി പൊടിച്ചത് 10 ഗ്രാം, ഇവയെല്ലാം ചേര്‍ത്ത് പൊടിച്ചെടുത്ത് ഒരു ദിവസം കൊണ്ട് ഭക്ഷിക്കുക. 90 ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ വന്ധ്യതയുള്ള പുരുഷന്മാരില്‍ 90 ശതമാനത്തിനും വന്ധ്യതമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: