ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആരോഗ്യ മന്ത്രാലയം ജോയിന്റ്് സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
ഗള്‍ഫില്‍ നിന്നു വരുന്നവരെ മാറ്റിപാര്‍പ്പിക്കണമെന്നും മാളുകള്‍, തിയറ്ററുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്.
യൂറോപ്യന്‍ യൂണിയന്, ബ്രിട്ടന്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. പൊതുഗതാഗത ഉപയോഗം കുറയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ഇന്ത്യയില്‍ കൊവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: