കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം പതിനൊന്ന് പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന ഒന്‍പത് പേരും, നീരീക്ഷണ ക്യാമ്പില്‍ ഉണ്ടായിരുന്ന 240 പേരും രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് പോയി. നിലവില്‍ 294 പേരാണ് നിരീക്ഷണ ക്യാമ്പിലുള്ളതെന്നും മന്ത്രാലയ ഔദ്യോഗിക വക്താവ് ഡേ. അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി.
അതേസമയം അഞ്ച് മുതല്‍ പത്ത് മിനുറ്റിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിക്കാനുള്ള അത്യാധുനിക ഉപകരണങ്ങള്‍ വ്യാഴാഴ്ചയോടെ ഇറക്കുമതി ചെയ്യുമെന്നും അടുത്ത ഞായറാഴ്ചയോടെ ഉപയോഗിച്ച് തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയം അസി. സെക്രട്ടറി ഡേ. അബ്ദുള്ള അല്‍ ബദര്‍ അറിയിച്ചു.
ശനിയാഴച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടിരുന്നു. അസര്‍ബെജാനില്‍ പോയി മടങ്ങിയെത്തിയ ഈജിപ്ത് സ്വദേശിയായ രോഗിയില്‍ നിന്നാണ് ഇന്ത്യക്കാരനില്‍ രോഗം പടര്‍ന്നത്. ഫര്‍വാനിയായില്‍ താമസിച്ചിരുന്ന തമഴ്നാട്ടില്‍ നിന്നുള്ള ഈ ശുചീകരണതൊഴിലാളിയുമായി ബന്ധം പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: