ലോകമെമ്പാടുമുള്ള ഭരണകൂടവും സന്നധ സംഘടനകളും മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ വ്യക്തിസുചിത്ത്വം എന്നതും വളരെ പ്രധാനമായ സംങ്കതിതന്നെയാണ്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ കൊറോണയെ പ്രതിരോധത്തിനായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഭാരതത്തിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
നിലവില്‍ അസുഖത്തിനായി ഒരു വാക്‌സിനേഷന്‍ തയ്യാറാകാത്തതിനാല്‍ അസുഖം വരാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൊറോണയെ പ്രതിരോധിക്കാനായി അടിസ്ഥാനമായി ചെയ്യേണ്ട പത്തുകാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
- രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ചുമക്കുകയോ തുമ്മുകയോ ചെയ്യുന്ന ഒരാളില്‍ നിന്നും കുറഞ്ഞത് മൂന്നടി അകലം പലിക്കുക. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ മുഖം തൂവലാകൊണ്ട് മൂടുക.
- നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് നിരന്തരമായി മുഖത്ത് തൊടുന്നത് ഒഴിവാക്കുക.
- നിങ്ങള്‍ രോഗബാധിതനെന്നു തോന്നുവെങ്കില്‍ ഉടന്‍ തന്നെ ചെക്കപ്പ് നടത്തുക. വീട്ടില്‍ തന്നെ ഇരിക്കുകയും മറ്റുള്ളവരുമായി ഇടപഴുകുന്നത് കുറയ്‌ക്കുക.
- പതിവായി സ്പര്‍ശിക്കുന്ന വസ്തുക്കളും ഉപരിതലങ്ങളും ലോഷനുകളൊ മറ്റ് അണുനാശിനികളൊ ഉപയോഗിച്ച് വൃത്തിയാക്കി അണുവിമുക്തമാക്കുക.
- അനാവശ്യമായി മാസ്‌ക്കുകള്‍ ധരിക്കേണ്ട ആവശ്യമില്ലെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) വ്യക്തമക്കുന്നു. വൈറസ് രോഗബാധിതരോ രോഗ സാധ്യതയുള്ളവരോ രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നവരോ മാത്രം മാസ്‌ക്കുകള്‍ ധരിച്ചാല്‍ മതി.
- കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പ്രത്യേകിച്ച് ബാത്ത്‌റൂമില്‍ പോയതിനുശേഷം, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, മൂക്ക് ചീറ്റിയതിനും, ചുമയ്‌ക്കുകയോ, തുമ്മുകയോ ചെയ്തതിനു ശേഷം.
- സോപ്പും വെള്ളവും എളുപ്പത്തില്‍ ലഭ്യമല്ലെങ്കില്‍, കുറഞ്ഞത് 60% ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
- നിങ്ങള്‍ക്ക് പനിയും ചുമയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.
- ആരോഗ്യക്ഷേമ മന്ത്രാലയം രൂപീകരിച്ച യാത്രാ ഉപദേശം ഓര്‍മ്മിക്കുക.
- സുരക്ഷയുമായി ബന്ധപെട്ട് കേന്ദ്ര-സംസ്ഥന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും പലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: