ബീജിങ്: ചൈനയില്‍ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ വിമര്‍ശിച്ച മുന്മന്ത്രിസഭാ അംഗവും വ്യവസായിമായ റെന്‍ സീക്വിയാംങിനെ കാണാനില്ല. കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്ന് സുഹൃത്തുകള്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതി പോലീസിനും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നല്‍കിയിട്ടും അറിഞ്ഞമട്ടുകാണിക്കുന്നില്ലെന്നാണ് ആരോപണം. എതിര് ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രവണതയാണ് ചൈനീസ് ഗവണ്‍ന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രിസിഡന്റ് ഷി ചിന്‍പിങ് അധികാരത്തിനുവേണ്ടി ദാഹിക്കുന്ന കോമാളിയാണെന്നായിരുന്നു റെന്‍ സീക്വിയാംങ് പറഞ്ഞത്. റെന്‍ സീക്വിയാംങ് ലോകമെങ്ങും അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ പോലെയുള്ള ഒരാള്‍ക്കു മറഞ്ഞിരിക്കാന്‍ സാധിക്കില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. അദ്ദേഹത്തിനു എന്താണു സംഭവിച്ചതെന്നു വ്യക്തമായ ഉത്തരം നല്കാന് പൊലീസിനും ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. മഹാമാരി കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയുക എന്ന പേരില്‍ എതിര് സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന ഈ ഭരണകൂടമറിയാതെ റെന്‍ സീക്വിയാംങ്ങ് ഒരിക്കലും അപ്രത്യക്ഷനാകില്ല.- അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: