ന്യൂദല്‍ഹി: ഈ മാസം 20ന് വധശിക്ഷയ്ക്ക് മരണവാറന്റ് ലഭിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ അസാധാരണ നീക്കവുമായി രംഗത്ത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതുള്‍പ്പെടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചിരിക്കുകയാണു പ്രതികള്‍യ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണു പ്രതികളായ അക്ഷയ്, പവന്, വിനയ് എന്നിവര്‍ ഐസിജെയെ സമീപിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുകേഷ് കുമാര്‍ സിങ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇനി നിയമവഴികളൊന്നുമില്ലെന്നു സംസ്ഥാന സര്‍ക്കാരും പ്രതിഭാഗവും കോടതിയില്‍ അറിയിച്ചിരുന്നു. 4 പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതാണ്. 2012 ഡിസംബര്‍ 16നാണു 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തല്‍ ഹര്‍ജിക്ക് അനുമതി തേടി നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു തള്ളിയതിനു പിന്നാലെയാണ് അസാധാരണ നീക്കം. നിര്‍ഭയ കേസിലെ 4 കുറ്റവാളികളെയും 20നു രാവിലെ 5.30നു തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: