Categories: Kerala

‘ബിവറേജസുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും’; കൊറോണ ഭീതിയിലും മദ്യക്കച്ചവടം വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍; വിവാദ തീരുമാനവുമായി മന്ത്രി

കൊറോണ ഭീതി വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഷോപ്പുകളില്‍ വീണ്ടും കൗണ്ടറുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബിവറേജിലെ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിതെന്നാണ് മന്ത്രിയുടെ വാദം.

Published by

കോഴിക്കോട്:  സംസ്ഥാനത്ത് കൊറോണ ഭീതി വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഷോപ്പുകളില്‍ വീണ്ടും കൗണ്ടറുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബിവറേജിലെ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിതെന്നാണ് മന്ത്രിയുടെ വാദം. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുന്നതിനിടെയാണ് പുതിയ വിവാദ തീരുമാനം.  

കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ഒരു ബിവറേജസ് ഷോപ്പ് പോലും അടച്ചിടേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

കൊറോണ ഭീതിയില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഷോപ്പിങ്ങ് മാളുകളും ജിമ്മും അടയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.  രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ വെല്ലുവിളി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക