തിരുവനന്തപുരം: പുനലൂരില്‍ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആൾ വാഹനാപകടത്തിൽപ്പെട്ടു. നിരീക്ഷണത്തിലായിരുന്നെന്ന വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദേശിച്ചു.
പുനലൂരില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. താൻ കോവിഡ് നിരീക്ഷണത്തിലായിരുന്നുവെന്ന കാര്യം ഇയാൾ അറിയിച്ചിരുന്നില്ല. അതിനാൽ ഡോക്ടർമാർ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല.
മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോടാണ് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ തുടര്‍ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരുന്ന ആളാണ് ഇയാളെന്ന വിവരം അറിയുന്നത്. അപ്പോള്‍ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ മകനും പനിയും കോവിഡ് 19 ലക്ഷണവുമുണ്ട്.
വിദേശത്ത് നിന്നും വന്നതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഇയാളോട് നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഇയാൾ പുറത്തിറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: