ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇന്നു വീണ്ടും താഴേക്ക്. കേന്ദ്ര സര്‍ക്കാര്‍ തീരുവ ഉയര്‍ത്തിയ ശേഷമുള്ള രണ്ടാം ദിനവും ഇന്ധനവില താഴേക്ക് കുറയുകയാണ്. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്നു കുറഞ്ഞത്. പെട്രോള്‍ വില കൊച്ചിയില്‍ 72 രൂപയില്‍ താഴെയെത്തി.
പെട്രോള്‍ ലിറ്ററിന് 71.73 രൂപയാണ് കൊച്ചിയിലെ വില. ഡീസല്‍ 65.92 രൂപ. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് 15 പൈസയും താഴ്ന്നിരുന്നു. ദല്‍ഹിയില്‍ 70 രൂപയായി പെട്രോളിന്റെ വില കുറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ 67.54രൂപയാണ് ഇന്ന് പെട്രോളിന്റെ വില 18 പൈസയാണ് ഇന്ന് ഗുജറാത്തില്‍ കുറഞ്ഞത്. അതേസമയം കേരളത്തിന്റെ വിവിധ ജില്ലകളില്‍ പെട്രോള്‍ വില 73.39 രൂപയുടെ അടുത്ത് വരെ വന്നിട്ടുണ്ട്.
കഴിഞ്ഞ പത്തു ദിവസത്തെ കേരളത്തിലെ പെട്രോള്‍ വില
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത്. തീരുവ കൂട്ടിയതു വഴി കേന്ദ്രത്തിന് 39,000 കോടി രൂപ അധികമായി ലഭിക്കും. വില കുറഞ്ഞതു മൂലം കിട്ടുന്ന ലാഭമായ ഇത്രയും തുക പെട്രോളിയം കമ്പനികള്‍ കേന്ദ്രത്തിന് നല്‍കും.
മെട്രോ സിറ്റികളിലെ ഇന്നത്തെ പെട്രോള്‍ വില
നിലവില്‍ പെട്രോളിനുള്ള തീരുവ ആറു രൂപയാണ്. ഡീസല്‍ തീരുവ രണ്ടു രൂപയും. ഇവയുടെ എക്‌സൈസ് തീരുവ രണ്ടു രൂപയും ഇവയ്‌ക്കു മേല്‍ ചുമത്തുന്ന റോഡ് സെസ് ഒരു രൂപയുമാണ് കൂട്ടിയത്. നിലവില്‍ റോഡ് സെസ് ഒന്‍പതു രൂപയാണ്. ഇതോടെ പെട്രോളിന്റെ മൊത്തം എക്‌സൈസ് തീരുവ 22.98 രൂപയും ഡീസലിന്റേത് 18.83 രൂപയുമായി.
ഗുജറാത്തിലെ ഇന്നത്തെ പെട്രോള്‍ വില
അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതിന്റെ കാര്യമായ പ്രയോജനം ഈ വര്‍ഷം ഇതുവരെ ജനങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരിയില്‍ പെട്രോള്‍ വില (ദല്‍ഹിയില്‍) ലിറ്ററിന് 76.01 രൂപയായിരുന്നു. മാര്‍ച്ച് 14ന് ഇത് 69.87 രൂപയായി. ആറു രൂപയിലേറെ കുറവ്. ഡീസല്‍ വില 69.17 രൂപയായിരുന്നത് 62.58 രൂപയായി. 7.59 രൂപയുടെ കുറവ്. ഈ സാഹചര്യത്തിലാണ് ഇപ്പോഴുണ്ടായ വിലക്കുറവു മൂലം ലഭിക്കുന്ന വരുമാനം കേന്ദ്രമെടുക്കുന്നത്. ഈ തുക (39,000 കോടി രൂപ) വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: