വൈക്കം: നഗരത്തില്‍ വിലക്കയറ്റം കയറാത്ത ചക്രപാണി ചേട്ടന്റെ ചായക്കട സാധാരണക്കാര്‍ക്ക് ആശ്വാസമാവുന്നു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില അടിക്കടി കയറിയിട്ടും ഇവിടെ നല്‍കുന്ന ഭക്ഷണത്തിന് വിലക്കയറ്റമില്ല. തോട്ടുവക്കം പടിഞ്ഞാറെ പാലത്തിന് സമീപമുള്ള ഈ ചായക്കട രാവിലെ 5ന് തുറക്കും. വൈകിട്ട് 5.30ന് അടയ്‌ക്കും.
അപ്പം, പുട്ട്, ചെറുകടി എന്നിവയ്‌ക്ക് 3 രൂപ മാത്രമാണ് വില. ചായക്ക് 7 രൂപ. നഗരത്തില്‍ തന്നെയുള്ള ഹോട്ടുലുകളില്‍ ഇവയ്‌ക്ക് 10 രൂപയാണ് വാങ്ങുന്നത്. അച്ഛന്‍ നടത്തിയിരുന്ന ചായക്കട 1960-ല്‍ ആണ് ചക്രപാണി ഏറ്റെടുക്കുന്നത്. ഭക്ഷണമെല്ലാം വീട്ടില്‍ നിന്നാണ് ഉണ്ടാക്കി കൊണ്ടുവരുന്നത്. ഭാര്യയും, മരുമക്കളും സഹായിക്കും. ചായ മാത്രമാണ് കടയില്‍ ഉണ്ടാക്കുന്നത്.
എതാനും വര്‍ഷം മുമ്പ് വരെ ക്ഷേത്രങ്ങളില്‍ രാമായണ പാരായണത്തിനു പോകാറുണ്ടായിരുന്നു. ഒഴിവ് നേരങ്ങളില്‍ ആദ്ധ്യാത്മിക പുസ്തകങ്ങളാണ് ചക്രപാണിയുടെ കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: