കാക്കനാട്: കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 126 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുള്ളവര്‍ക്ക് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്ത് പോകുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തും. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നേറുകയാണ്. എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടവും, പോലീസ്, ആരോഗ്യം വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ ടി.വിഷോയിലെ മത്സരാര്‍ത്ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ നടത്തിയ സ്വീകരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്‌സല്‍, നിബാസ് എന്നിവരാണ് അറസ്റ്റിലായത്..
ജില്ലയില്‍ ഇന്നലെ പുതിയതായി 67 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതില്‍ 61 പേര്‍ വീടുകളിലും ആറ് പേര്‍ കളമശേരി മെഡിക്കല്‍ കോളേജിലുമാണ്. നിരീക്ഷണ പട്ടികയില്‍ നിന്ന് ആരേയും ഒഴിവാക്കിയിട്ടില്ല. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ എട്ട് പേരെ വീടുകളിലേക്ക് അയച്ചു.
23 പേര്‍ കളമശേരിയിലും ഏഴ് പേര്‍ മൂവാറ്റുപുഴ മെഡിക്കല്‍ കോളേജിലുമായി 30 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 741 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇന്നലെ 30 സാമ്പിളുകള്‍ പരിശോധനയ്‌ക്കായി ആലപ്പുഴ എന്‍ഐവിയിലേക്ക് അയച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും 23 ഫ്‌ളൈറ്റുകളിലായി നെടുമ്പാശേരിയിലെത്തിയ 2562 യാത്രക്കാരെ പരിശോധിച്ചു. ജില്ലയിലെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തൃശൂരില്‍ നിന്ന് 17 ആരോഗ്യപ്രവര്‍ത്തകരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിലവിലുള്ള 30 ആംബുലന്‍സകള്‍ക്ക് പുറമേ 20 ആംബുലന്‍സുകള്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: