വാമനപുരം: സഹകരണബാങ്ക് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോര്‍ട്ടര്‍ക്കുനേരെ സിപിഎം പ്രാദേശിക ഗുണ്ടകളുടെ ആക്രമണം. ജനം ടിവി ക്യാമറാമാന് വിപിന്‍ മോഹനാണ് ആക്രമിക്കപ്പെട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇതു തങ്ങളുടെ ജീവിതമാര്ഗ്ഗമാണെന്നുപറഞ്ഞിട്ടും അക്രമികള്‍ കേട്ടില്ല. വിപിനെ മര്‍ദ്ദിക്കുകയും ജനംടിവിയുടെ ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. ‘ നീ ജനം ടീവിയല്ലേടാ നിന്നെ ഞങ്ങള്‍ കൊല്ലുമെടാ’ എന്നുപറഞ്ഞായിരുന്നു അക്രമം തുടങ്ങിയത്. പിന്നീട് സിപിഎം പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും മര്‍ദ്ദനവുമായിരുന്നു. വിപിനിപ്പോള് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനിടെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ തിരുവനന്തപുരം വാമനപുരം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേരത്തെ തന്നെ കളക്ടറെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. സംഭവത്തില്‍ ചട്ടലംഘനം ഉണ്ടായതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ആറായിരത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ എല്ലാ കൊവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി തിക്കിത്തിരക്കിയാണ് ആളുകള്‍ വോട്ട് ചെയ്യാനെത്തിയത്. വാമനപുരം ഗവ. യു പി എസിലാണ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു മീറ്റര്‍ അകലത്തില്‍ ആളുകളെ നിര്‍ത്തി വോട്ടെടുപ്പ് നടത്തുമെന്നുള്ള ഉറപ്പും പാഴ്വാക്കായി. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ എട്ട് മണി മുതല്‍ തിക്കിത്തിരിക്കി കാത്ത് നിന്നാണ് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത്. മുന്‍കരുതലുകള്‍ പാലിച്ചതുമില്ല. ഒടുവില്‍ വിവാദമായതോടെ മൂന്ന് മണിക്കൂറിന് ശേഷം തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി കളക്ടറുടെ നിര്‍ദേശം വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: