ലക്നൗ: തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബിജെപി നേതാവായി യോഗി ആദിത്യനാഥ്. ഈ മാസം 19 തീയതി വ്യാഴ്യാച ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം യോഗി ആദിത്യനാഥ് തികയ്ക്കും. 2017 മാര്‍ച്ച് 19നാണ് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്‍പ്രദേശിന്റെ 21-ാമത് മുഖ്യമന്ത്രിയാണ് 47കാരനായ യോഗി ആദിത്യനാഥ്.
യോഗിക്ക് മുന്നേ ഏറ്റവും കൂടുതല്‍ കാലം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്ന ബിജെപി നേതാവായിരുന്നത് കല്യാണ്‍ സിംഗാണ്. കല്യാണ്‍ സിംഗ് രണ്ട് തവണ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടാം തവണയാണ് അദേഹം 23മാസക്കാലം (1997 സെപ്റ്റംബര്‍ 21 മുതല്‍ 1999 നവംബര്‍ 12 വരെ) മുഖ്യമന്ത്രിയായിരുന്നത്. ആദ്യ തവണ 1991 ജൂണ്‍ 24 മുതല്‍ 1992 ഡിസംബര്‍ 6 വരെയും അദ്ദേഹം യുപി ഭരിച്ചു.
കല്യാണ്‍ സിംഗ്, റാം പ്രകാശ് ഗുപ്ത, രാജ്നാഥ് സിംഗ് എന്നിവരാണ് ആദിത്യനാഥിന് മുന്‍പ് ബിജെപിയില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായവര്‍. 1999 നവംബര്‍ 12 മുതല്‍ 2000 ഒക്ടോബര്‍ 28 വരെയായിരുന്നു റാം പ്രകാശ് ഗുപ്തയുടെ ഭരണകാലഘട്ടം. അതേസമം 2000 ഒക്ടോബര്‍ 28 മുതല്‍ 2002 മാര്‍ച്ച് 8 വരെ രാജ്നാഥ് സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: