ബാഗ്ദാദ്: കൊറോണ ഭീതിയില്‍ അംഗങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന രീതിയില്‍ യാത്രകള്‍ ഒഴിവാക്കാനും വ്യക്തി ശുചിത്വം പാലിക്കാനും ഐഎസ് നേതൃത്വം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഇതുസംബന്ധിച്ച് ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍- നാബയില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇറാഖിലെയും സിറിയയിലെയും ഐഎസിന്റെ ഇപ്പോഴത്തെ ശക്തി കേന്ദ്രങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൊവിഡ്19 വൈറസ് മഹാമാരിയായി ലോകരാഷ്ട്രങ്ങളില്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രോഗത്തെ ചെറുക്കുന്നതിനായി ഐഎസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അടുത്തിടെരോഗ ബാധിതരായവരില്‍ നിന്നും അകന്ന് നില്ക്കുക. ആഹാരം കഴിച്ചതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുക. രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്രകള്‍ ഒഴിവാക്കാനും ഐഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗങ്ങള്‍ ഒരിക്കലും നമ്മെ ആക്രമിക്കില്ല. അങ്ങിനെയുണ്ടായാല്‍ അത് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും. അതിനാല്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഐഎസിന്റെ നോട്ടീസില്‍ പറയുന്നുണ്ട്.
നിലിവില്‍ 79 പേര്‍ക്കാണ് ഇറാഖില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൂടാതെ എട്ട് പേര് ഇത് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സിറിയയില്‍ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വര്‍ഷങ്ങളായുള്ള ആഭ്യന്തര യുദ്ധത്താല്‍ സിറിയയിലെ പൊതു ആരോഗ്യ രംഗം തകരാറിലാണ്. അതുകൊണ്ടുതന്നെ ഈ കണക്കുകള്‍ സത്യമാകില്ലെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: