ന്യൂദല്‍ഹി : കോവിഡ് 19 രാജ്യത്ത് ബാധിച്ചവരുടെ എണ്ണം നൂറിലേക്കെത്തി. പൂനെയില്‍ മാത്രം 15 പേര്‍ക്കാണ് വൈറസ്ബാധ സ്ഥീരികിരിച്ചിട്ടുള്ളത്. രോഗ ബധിതരില്‍ നിന്നും മറ്റുള്ളവരിലേക്ക് പെട്ടന്നു തന്നെയാണ് ഇത് പടര്‍ന്ന് വ്യാപിക്കുന്നത്. അതിനാല്‍ രാജ്യത്ത് നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമാക്കി.
പൊതുപരിപാടികളില്‍ ആളുകള്‍ പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില് നിന്ന് 31 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം തുടരുന്നു. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി സമ്പര്‍ക്കം നടത്തിയവരെ കണ്ടെത്താന്‍ ഇന്നും ശ്രമം തുടരും.
ഇറ്റാലിയന്‍ പൗരന് രണ്ടാഴ്ചക്കിടെ കൊല്ലത്തെത്തി ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തിരുന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ സഞ്ചാരപാത പൂര്‍ണ്ണമായി തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന ജില്ലയായി തലസ്ഥാനം മാറിയിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനാല്‍ ആശങ്കയിലാണ് തലസ്ഥാനമുള്ളത്. അതിനാല്‍ തന്നെ ഇറ്റാലിയന്‍ പൗരന്റ സഞ്ചാര പാത കണ്ടെത്തുക ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്.
പൊതുവിടങ്ങളിലും മാളുകളിലും കര്‍ശ്ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: