തിരുവനന്തപുരം: പത്തനംതിട്ടയിലും കൊച്ചിയിലും തൃശൂരും കോട്ടയത്തും കൂടുതല്‍ സ്രവപരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതോടെ കേരളത്തിന് ആശ്വാസം. നൂറോളം ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. എങ്കിലും മിക്കയിടങ്ങളിലും നിരീക്ഷണവും പരിശോധനകളും ശക്തമായി തുടരുന്നു.
മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഷോപ്പിങ് മാളുകളും ബീച്ചുകളും അടച്ചിട്ട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊറോണ പരിശോധനയ്ക്കായി ജില്ലയില്‍ 10 ആശുപത്രികള്‍ സജ്ജമാക്കി. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കൊറോണ ക്ലിനിക് ആരംഭിച്ചു. നിയന്ത്രണം കര്‍ക്കശമാക്കിയതോടെ തലസ്ഥാനം വിജനമായി.
ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഷോപ്പിങ് മാളുകള്‍, ബീച്ചുകള്‍, ജിമ്മുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്പ്പെടുത്താനുംകളക്ടര് കെ. ഗോപാലക്യഷ്ണന് നിര്‍ദേശിച്ചു.
വര്‍ക്കല, കോവളം അടക്കമുള്ള വിദേശികളുടെ സഞ്ചാരകേന്ദ്രങ്ങളെല്ലാം സര്‍ക്കാരിന്റെ നിരീക്ഷണത്തിലാക്കി. ഇവിടേക്ക് ആരെയും കടത്തിവിടുന്നില്ല.
വിവാഹ ചടങ്ങുകള്‍ നടത്താനിരുന്ന ഓഡിറ്റോറിയങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. അടുത്തുള്ള ക്ഷേത്രത്തിലോ മറ്റോ വച്ച് ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മാറ്റാന്‍ വിവാഹസംഘങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
കൊറോണ സ്ഥിരീകരിച്ച യുകെയില്‍ നിന്നെത്തിയ പേട്ട സ്വദേശിയും വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരനും ഇറ്റലിയില്‍ നിന്നു വന്ന വെള്ളനാട് സ്വദേശിയും വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുവെന്ന് വ്യക്തമായതോടെയാണ് അതീവ ജാഗ്രതയിലേക്ക് നീങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: