തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് കടലില്‍ കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ കൂടെ മൃതദേഹം കണ്ടുകിട്ടി. കോട്ടുകാല്‍ പുന്നവിളയില്‍ വിജയഭവനില്‍ വിജയന്‍-ശശികല ദമ്പതികളുടെ മകള്‍ ശരണ്യ(20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബോഡി പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതികളുടെ മകള്‍ നിഷ (20)യുടെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. നിഷയുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷാരി (17)ക്കായുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ശരണ്യയും ശാരിയും നിഷയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കടല്‍ കാണാനായി സ്ഥലത്തെത്തിയ മൂന്നാംഗ സംഘം അടിമലത്തുറ ആനിമേഷന്‍ സെറ്ററിന് മുന്നില്‍ സ്‌കൂട്ടര്‍ വച്ച് കടത്തീരത്തെക്ക് വരുകായായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകളും ചെരുപ്പുകളും പോലീസ് കണ്ടെത്തി. കാണാതായ ശാരി കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മരിച്ച നിഷയും ശരണ്യയും തമിഴ്‌നാട്ടില്‍ ബിബിഎ വിദ്യാര്‍ഥിനികളാണ്.
















