വാഷിംഗ്ടണ്‍: കൊറോണ ഇറാനിലുമേല് പ്രയോഗിച്ച ജൈവായുധമെന്ന് അമേരിക്കയെ ചൂണ്ടി ആരോപണവുമായി ഇറാന് പരാമാധികാരി അയത്തുള്ള അലി ഹൊസൈനി ഖമേനി. ഇതിനെതിരെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സാഹചര്യത്തെ നേരിടാന്‍ സൈന്യത്തെ നിയോഗിക്കണമെന്നും ഖമേനി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഇതിന് ശക്തമായ മറുപടി നല്‍കിക്കൊണ്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തി. എങ്ങനെയാണ് ചൈനയില്‍ നിന്ന് ഇറാനിലേക്ക് കൊറോണ പടര്‍ന്നതെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കുന്നതായിരിക്കും ഏറ്റവും മികച്ച ജൈവപ്രതിരോധം എന്ന് പോംപിയോ തിരിച്ചടിച്ചു. ഇറാനിയന്‍ വിമാനക്കമ്പനിയായ മഹന്റെ വിമാനങ്ങള്‍ ചൈനയിലെ കൊവിഡ് ബാധിത പ്രദേശത്തേക്ക് അയക്കുകയാണ് ഖമേനി ചെയ്തത്. ഈ നടപടിക്കെതിരെ സംസാരിച്ചവരെ ജയിലിലടക്കുകയാണ് ഇറാന് ചെയ്തതെന്നും പോംപിയോ മറുപടി നല്കി.
വുഹാനില്‍ കൊറോണ വൈറസ് പരത്തിയത് അമേരിക്കന്‍ സൈനികരാണെന്ന ആരോപണവുമായി കഴിഞ്ഞദിവസം ചൈനയും രംഗത്ത് വന്നിരുന്നു. വുഹാനില്കഴിഞ്ഞ വര്‍ഷം നടന്ന സൈനിക മേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അമേരിക്കന്‍ സൈനികര്‍ രോഗംകൊണ്ടുവന്നതെന്നാണ് ചൈനയുടെ ആരോപണം.
അതേസമയം കൊറോണ ബാധിച്ച് ചൈനയിലും ഇതരരാജ്യങ്ങളിലുമായി മരണം 5000 ആയി. മൊത്തം 1,34,818 പേര്‍ക്ക് രോഗം ബാധിച്ചു. 70,395 പേര് രോഗ വിമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ 5758 പേരുടെ നില അതീവ ഗുരുതരം. ചൈനയില്‍ 3177 പേര് മരിച്ചു. ഇറ്റലിയില്‍ മരണമടഞ്ഞവര്‍ 1016 ആയി. ഇറാനില്‍ 429 പേരും ദക്ഷിണ കൊറിയയില്‍ 67 പേരും മരിച്ചു.
സ്പെയിനില്‍ 86, ഫ്രാന്‍സില്‍ 61, അമേരിക്കയില്‍ 41 ജപ്പാനില്‍ 19, ബ്രിട്ടനില്‍ 10, ഇറാഖില്‍ എട്ട്, ഹോങ്കോങ്ങില്‍ നാല്, ഓസ്ട്രേലിയയില്‍ മൂന്ന്, സ്വിറ്റ്സര്‍ലന്‍ഡില്‍ ഏഴ്, ജര്‍മനിയില്‍ ആറ് എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ മരണ നിരക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: