കൊച്ചി : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ നിന്നയച്ച സാമ്പിളുകളില്‍ 30 എണ്ണം നെഗറ്റീവ് ആണെന്ന് സ്ഥിരീകരണം. ആലപ്പുഴ എന്‍ഐവി ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്ന 30 പേര്‍ക്ക് കൊറോണബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് എറണാകുളത്ത് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇര് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ്. അതിനിടെ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ ഇന്ന് രാവിലെ ഒരാളെ പ്രവേശിപ്പിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ ഇന്നലെ രാത്രി പ്രവേശിപ്പിച്ച 9 പേരില്‍ 5 പേരെ നിരീക്ഷണത്തിനായി വീടുകളിലേക്ക് മാറ്റി. രണ്ട് പേരെ സാമ്പിള്‍ എടുക്കുന്നതിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജില്‍ ലണ്ടനില്‍ നിന്നുള്ള രണ്ട് വിദേശികളും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്്. ഇവര്‍ കാറ്റഗറി എ യില്‍ വരുന്നവരാണ്. സ്വദേശത്തേക്ക് തിരികെ പോകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കാത്തതിനാലാണ് ഇവരെ ഇവിടെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് യൂണിറ്റില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി. അഡീഷണല്‍ ഡിഎംഒ ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് യൂണിറ്റില്‍ ഇന്ന് പുതിയതായി 14 പേര് കൂടി എത്തി. ഡബ്ല്യൂഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. രാകേഷ്, കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബിന്ദു, ഡോ. ആല്വിന് ഇത് കൂടാതെ മൂന്ന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, മൂന്ന് ജെഎച്ച്ഐ മാര്‍ തുടങ്ങിയവരും സര്‍വൈലന്‍സ് യൂണിറ്റിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: