തിരുവനന്തപുരം: കൊറോണക്കാര്യത്തില്‍ ഭീതി വേണ്ട, ജാഗ്രത മതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൈറസിനെതിരെ കേരളത്തിന്റെ പ്രതിരോധം ശക്തമാണ്. നിരവധി പേരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. രോഗ ലക്ഷണം കണ്ടാല്‍ ആരോഗ്യ വകുപ്പിന്റെ ദിശ യില്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ജാഗ്രത നമുക്കും സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യും. കൊറോണ വൈറസിനെ നമുക്ക് ഒന്നായി നേരിടാം. നാം അതിനെ അതിജീവിക്കും. ലോകാഃ സമസ്തഃ സുഖിനോ ഭവന്തു എന്ന വേദ മന്ത്രത്തോടെയാണ് ഗവര്‍ണര്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: