കോട്ടയം: കൊറോണ ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശികളുടെ വീട്ടില്‍ രാഷ്ട്രീയ സന്ദര്‍ശനം നടത്തുകയും മണിക്കൂറുകളോളും ചെലവിടുകയും അവരെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനെ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനംതിട്ട സ്വദേശികള്‍ക്ക് രോഗബാധിതരാണെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ യാത്രചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപെഴുകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് ചെങ്ങളത്തെ ഇവരുടെ ബന്ധുവീട്ടിലേയ്ക്ക് അന്വേഷണം ആരംഭിച്ചത്.
വാര്‍ത്ത പുറത്തായതോടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് ഇവരുടെ വീട്ടില്‍ എത്തുകയും മണിക്കൂറോളം ചെലവിടുകയും ചെയ്തു. വാസവന്റെ നിര്‍ദേശത്തിലാണ് ആംബുലന്‍സ് എത്തി രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ അവകാശവാദം. പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും ഇതിന് വലിയ പ്രചാരം നല്കി. ഇവരെ ആശ്വസിപ്പിക്കാനെത്തിയ വാസവനെന്ന അടിക്കുറിപ്പില്‍ ഫോട്ടോയും പ്രചരിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ റിസള്‍ട്ട് പോസീറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴിയില്‍ ഇവര്‍ കയറിയ കടകളിലെ ജീവനക്കാരെ വരെ നിരീക്ഷണത്തിന് വിധേയമാക്കി. ഇവരെ ചികിത്സിച്ച കോട്ടയം തിരുവാതുക്കലെ ആശുപത്രി അടപ്പിച്ചു. അവിടുത്തെ ഡോക്ടറെ ബലമായി നിരീക്ഷണത്തിന് വിധേയനാക്കി. ഇവരുമായി ഇടപെഴുകിയ ആളുകളെ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കി. എന്നാല്‍ രോഗബാധിതരോടൊപ്പം മണിക്കൂറുകള്‍ ചെലവിട്ട വി.എന്‍.വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാന്‍ ആരോഗ്യവകുപ്പോ, ജില്ലാ കളക്റ്ററോ തയ്യാറായിട്ടില്ല.
വാസവന് ഇടപെട്ടവരെയും വീട്ടുകാരെയും നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമാണെന്ന ആരോപണവും ഉയരുന്നുണ്ട്. വാസവന്റെ ബന്ധുവും ആര്‍എംഒയുമായ ഡോ. രഞ്ജനാണ് ഇവിടെ എല്ലാ നിയന്ത്രിക്കുന്നത്. ഈ വാര്‍ഡില്‍ 3 ഹെഡ്നേഴ്സും, 18 സ്റ്റാഫ് നേഴ്സുമാണ് ഡ്യൂട്ടിക്കുള്ളത്. ഇവരെല്ലാം സിപിഎമ്മിന്റെ കെജിഎംഎയുടെ നേതാക്കളോ പ്രവര്‍ത്തകരോ ആണ്. വളരെ നിയന്ത്രണങ്ങളും സൂക്ഷ്മതയുമുള്ള വാര്‍ഡില്‍ വാസവന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാര്‍ ഭക്ഷണപ്പൊതിയുമായി കയറിയത് വിവാദമായിരുന്നു. 3 ഹെഡ്നേഴ്സുമാരും അസോസിയേഷന്റെ നേതാക്കളാണ്. ഇതില്‍ ഒരു ഹെഡ്നേഴ്സ് അഞ്ചുവര്‍ഷമായി പേവാര്‍ഡില്‍ മാത്രം ജോലി ചെയ്യുന്നു. ഒരു വാര്‍ഡില്‍ സ്ഥിരമായി മൂന്ന് വര്‍ഷത്തിലേറെ ജോലിചെയ്യുരുതെന്ന നിയമം അട്ടിമറിച്ചാണ് ഇവരുടെ നിയമനം. മാത്രമല്ല ക്രമവിരുദ്ധമായി ഇവര്‍ക്ക് രാത്രികാല ഡ്യൂട്ടിയില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുമുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: