Categories: Thiruvananthapuram

കഴക്കൂട്ടത്ത് മൂന്നംഗ കുടുംബം മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത

ഭാര്യയേയും മകനെയും കഴുത്തു ഞെരിച്ചുകൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

Published by

തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം കുളത്തൂരിൽ മുന്നംഗ കുടുംബം മരിച്ച നിലയിൽ. കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30). മകൻ ഷാരോൺ (9) എന്നിവരാണ് ശ്രീനാരായണ ലൈബ്രറിക്ക് സമീപമുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൾഫിലായിരുന്ന സുരേഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.  

ഭാര്യയേയും മകനെയും കഴുത്തു ഞെരിച്ചുകൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് കന്യാകുളങ്ങരയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സുരേഷ്. കഴക്കൂട്ടം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by