തിരുവനന്തപുരം/തൃശ്ശൂര്‍: സംസ്ഥാനത്ത് രണ്ടു പേര്‍ക്കുകൂടി കൊറാണ വൈറസ്. ഇതോടെ കൊറോണ വൈറസ്(കോവിഡ് 19) ബാധിച്ചവരുടെ എണ്ണം 19 ആയി. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബെഹ്റിനില്‍ റണ്ടു മലയാളികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട സ്വദേശികള്‍ യാത്ര ചെയ്ത ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ് തൃശ്ശൂര്‍ സ്വദേശി. 21 വയസുള്ള പുരുഷനാണ്. തൃശൂര്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ആളെ കണ്ടെത്തി ഐസൊലേഷനിലാക്കുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിക്ക് കൊറോണ ബാധയുണ്ടെന്ന് രക്തസാമ്പിളുകളുടെ ആദ്യ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ പോസിറ്റീവാണ് കാണിച്ചത്. കുടൂതല്‍ പരിശോധനയ്ക്കായി ആലപ്പുഴയിലെ ലാബിലേക്കും രക്ത സാമ്പിള്‍ അയയ്ച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നാലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. തിരുവനന്തപുരം സ്വദേശിയുടേത് പോസിറ്റീവാണെന്നാണ് വിചാരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറ്റലിയില്‍ നിന്ന് പല രാജ്യങ്ങള്‍ വഴി എത്തിയ ആളെന്ന വിവരം മാത്രമാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. എന്നാല്‍ കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച പ്രായമായവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
ഇന്നലെ മാത്രം 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 33 പേര്‍ക്ക് രോഗബാധ ഇല്ലെന്ന് കണ്ടെത്തി തിരിച്ചയച്ചു. പുതിയതായി 900 പേരെ നിരീക്ഷണ പരിധിയില്‍ കൊണ്ടു വന്നു.കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ മൂന്നു പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. നിലവില്‍ സംസ്ഥാനത്ത് 4180 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 3910 പേര് വീടുകളിലും 270 പേര് ആശുപത്രിയിലും. 1337 രക്തസാമ്പിളുകള്‍ ശേഖരിച്ചു. 953 പേരുടെ ഫലം വന്നപ്പോള്‍ നെഗറ്റീവായി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും സാമ്പിള്‍ പരിശോധന ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: