മാഡ്രിഡ്: ലോകാരോഗ്യ സംഘടന കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യപിച്ചതിനു പിന്നാലെ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ഇന്ന് രാവിലെ ഇറ്റാലിയന്‍ ലീഗായ സീരി എ അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരുന്നു. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗായ എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്തിനെ തുടര്‍ന്ന് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു.
രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാ ലിഗ ഭരണസമിതിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ മത്സരം നിര്‍ത്തിവെക്കുക അല്ലാതെ വേറെ മാര്‍ഗമില്ലെന്ന് സ്പാനിഷ് ഫെഡറേഷന് അസോസിയേഷന് പറഞ്ഞു. എന്നാല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഫ്രാന്‍സിലെ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക. ഇംഗ്ലണ്ടിലും ജര്‍മനിയിലും ഫുട്ബോള്‍ ലീഗുകളുടെ കാര്യത്തില്‍ ഉടന്‍ അത്തരം തീരുമാനം ഉണ്ടായേക്കും. ഇതിനകം ഇറ്റലിയില്‍ കൊറോണ കാരണം ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: