സ്മാര്‍ട്ഫോണ്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ഷവോമി റെഡ്മിയുടെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. റെഡ്മി നോട്ട്9 പ്രോയും റെഡ്മി നോട്ട്9 മാക്സും മാര്‍ച്ച് 17നാണ് വിപണിയിലെത്തുന്നത്. പ്രമുഖ ഇ കോമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയിലും എംഐ ഡോട്ട് കോമിലും ഫോണുകള്‍ ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ പ്രത്യേകത 6.67 ഇഞ്ചിന്റെ ഡിസ്പ്ലേ ഫുള്‍ എച്ച്ഡി പഞ്ച് ഹോള്‍ ആണെന്നതാണ് പ്രധാന അപ്ഡേഷന്. 64 എംപിയുടെ െ്രെപമറി ലെന്‍സാണ് ക്വാഡ്റിയര്‍ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകര്‍ഷണം. 8എംപിയുടെ അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സും 5എംപി മാക്രോ ലെന്‍സും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് ക്വാഡ് ക്യാമറ. 32എംപിയുടെ സെല്‍ഫി ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ബാറ്ററി 5020 mAh ആണ്.
6.67 ഇഞ്ച് ടോട്ട് ഡിസ്പ്ലേയിലാണ് റെഡ്മി നോട്ട് 9 പ്രോ എത്തുന്നത്. 48 എംപിയുടെ െ്രെപമറി ലെന്‍സാണ് ക്വാഡ്റിയര്‍ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകര്‍ഷണം. 8എംപിയുടെ അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സും 5എംപി മാക്രോ ലെന്‍സും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് ക്വാഡ് ക്യാമറ. 16എംപി യുടെ സെല്‍ഫി ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 9 പ്രോയുടെ ബാറ്ററി 5020 mAh ആണ്. ക്വുവല്‍കോം സ്നാപ്ഡ്രാഗന്‍ 720ഏ പ്രൊസസറിലാണ് ഇരു ഫോണുകളുടെയും പ്രവര്‍ത്തനം. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വില 12,999 രൂപയും റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില 14,999 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: