ന്യൂദല്‍ഹി: ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് അദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. സിന്ധ്യയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് എനിക്കറിയാം. കോളേജ് കാലം മുതല്‍ എനിക്കൊപ്പമുണ്ടായിരുന്ന ആളാണ് സിന്ധ്യയെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ നെഹ്റു കുടുംബത്തിന്റെ ആധിപത്യം വിട്ടുതരില്ലന്ന സൂചന നല്‍കിയാണ് രാഹുല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ നിന്നാല്‍ സിന്ധ്യയ്ക്ക് ഇതില്‍ കൂടുതല്‍ രാഷ്ട്രീയ ഭാവി ഉണ്ടാകില്ലെന്നും അദേഹം മാധ്യമങ്ങളോട് സംസാരിക്കവെ അബദ്ധവശാല്‍ പറഞ്ഞു. അതേസമയം, ഈ മാസം 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
സിന്ധ്യക്ക് പിന്തുണയുമായി രാജിവച്ച 22 എംഎല്‍എമാരും ബിജെപിയില്‍ ചേരും. സംസ്ഥാനത്ത് ഇരുനൂറിലേറെ നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചിട്ടുണ്ട്. പ്രതിസന്ധിയാലായ കമല്‍നാഥ് സര്‍ക്കാരിന് 88 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാല്‍ 95 പേരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ബിജെപിയിലൂടെ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സിന്ധ്യ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും നദ്ദയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ച് സ്ഥാനം നല്കി. ഇതിന് നന്ദി അറിയിക്കുന്നു. അച്ഛന്റെ മരണവും ബിജെപിയില്‍ ചേര്‍ന്നതും ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ്. മോദിയെപ്പോലെ ജനപിന്തുണ ആര്‍ജ്ജിക്കാന്‍ മറ്റൊരു നേതാവിനും സാധിച്ചിട്ടില്ല. മികച്ച പ്രവര്‍ത്തനരീതിയാണ് അദ്ദേഹത്തിന്റേത്. മോദിയുടെ കൈകളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: