ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഉണ്ടായ കാലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി സല്മാന്. ദല്‍ഹി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൃഗീയമായ കൊലപാതകത്തെ കുറിച്ച് സല്മാന് തുറന്ന് പറഞ്ഞ്.
അങ്കിത് ശര്‍മയെ ബന്ധനസ്ഥനാക്കി കറുത്ത തുണിയില്‍ പൊതിഞ്ഞ് ആംആദ്മി കൗണ്‍സിലര്‍ താഹീര്‍ ഹൂസൈന്റെ വീട്ടില്‍ എത്തിച്ചു. ശേഷം നഗ്നനാക്കി മൃഗീയമായി പരിക്കുകളേല്‍പ്പിച്ചു. മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ചു. താഹിര്‍ ഹുസൈന്റെ വീട്ടിന് പിന്നിലുള്ള അഴുക്കുചാലില്‍ മൃതദേഹം താഴ്ത്തി. സല്മാന് വെളിപ്പെടുത്തി.
ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചോടെയാണ് അങ്കിത് ഓഫീസില്‍ നിന്ന് മടങ്ങിയത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തേക്ക് പോയി. അങ്കിതും കൂട്ടുകാരും ഒരു കലുങ്കിന്റെ സമീപത്തു നല്‍ക്കുമ്പോഴാണ് മറുവശത്തു നിന്ന് കല്ലേറ് തുടങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അങ്കിത് കല്ലില്‍ തട്ടി വീണു. ഈ സമയത്ത് ഓടിയടുത്ത കലാപകാരികള്‍ അങ്കിതിനെ ബലമായി പിടികൂടി മണിക്കൂറുകളോളം മൃഗീയമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തെളിവുകളും ദൃക്സാക്ഷി മൊഴികളും സംഭവങ്ങളുടെ തുടര്‍ച്ചയും വിശദമായി പരിശോധിച്ച ഐബി ഉദ്യോഗസ്ഥര്‍ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. കൊലയാളികള്‍ ഒരു മുന്നറിയിപ്പ് നല്കിയതാകും. നാം കാണുന്നതിനും അപ്പുറത്തുള്ള ഒരു സന്ദേശം. ശരീരത്തില്‍ വളരെ ആഴത്തിലുള്ള 54 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികാരം ചെയ്തതാണെന്ന് ദേഹത്തെ പരിക്കുകളില്‍ നിന്ന് വ്യക്തം. ആള്‍ക്കൂട്ടം ഇങ്ങനെ ആരെയും കൊല്ലാറില്ല, ഐബി ഉദ്യോഗസ്ഥന് പറഞ്ഞു. അങ്കിതിനെ വലിച്ചിഴച്ചു കൊണ്ടുപോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ മേഖലയിലെ ബംഗ്ലാ ക്രിമിനലുകളും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: