ന്യൂദല്‍ഹി: കശ്മീരില്‍ അക്രമാസക്തരായ ജനക്കുട്ടത്തെ പിരിച്ചുവിടാന്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. കശ്മീര്‍ ബാര്‍ അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. കശ്മീരില്‍ സിആര്‍പിഎഫിനെതിരെ ആള്‍ക്കൂട്ടം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്നത് സാധരണമാണ്. ഇവര്‍ പിരിഞ്ഞുപോകാത്ത സാഹചര്യങ്ങളില്‍ നിവൃത്തിയില്ലാതെയാണ് പെല്ലറ്റ് ഗണ്ണുകള്‍ സിആര്‍പിഎഫ് ഉപയോഗിക്കുന്നത്.
എന്നാല്‍ അക്രമങ്ങള്‍ സൃഷ്ടിക്കുന്നവരെ പിരിച്ചുവിടാനുള്ള ബദല്‍ സംവിധാനം ഉണ്ടകുന്നതുവരെ പെല്ലറ്റ് ഗണ്ണുകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.കലാപകാരികളായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്ണുകള്‍ അത്യാവശ്യ ഘടകമാണെന്നും അഥവാ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സൈന്യത്തിന് ഒറിജിനല്‍ തോക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സിആര്‍പിഎഫ് കോടതിയില്‍ പറഞ്ഞു. അങ്ങനെയായാല്‍ കൊല്ലപ്പെടുന്ന കലാപകാരികളുടെ എണ്ണം കൂടുമെന്നും സിആര്‍പിഎഫ് കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ പെല്ലറ്റ് ഗണ്ണിനു പകരം മറ്റെന്ത് ഉപയോഗിക്കും എന്ന് തീരുമാനിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: