കൊറോണ വൈറസിന്റെ വ്യാപനം ആഗോള വിപണികളെയെല്ലാം കൊറോണതന്നെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഓഹരി വിപണിയിലും ആഴ്ചകളായി നഷ്ടക്കണക്കുകള്‍ മാത്രമേ കാണാനുള്ളു.ലോകത്താകമാനം കൊറോണ ഭീതിയില്‍ കച്ചവടരംഗം കൂപ്പുകുത്തി.
ആരോഗ്യരംഗത്തെ നഷ്ടം മാത്രമല്ല വ്യാവസായിക പരമായും കൊറോണ ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയിരിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാഷ്ട്രമായ ചൈനക്കാണ്. വൈറസ് ബാധ ഭയന്ന് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ചൈന. ലോകത്തിലെ പ്രമുഖ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ ആപ്പിള്‍, വാവേയ്, ഷവോമി എന്നിവരുടെ നിര്‍മ്മാണ യുണിറ്റുകളില്‍ മിക്കവയും ചൈനയിലാണ്. എന്നാല്‍ കൊറോണ വ്യാപിച്ചത് ഉത്പന്നങ്ങളുടെ വിതരണത്തെ സാരമായിതന്നെ ബാധിച്ചു. ഇത് വരുംകാലങ്ങളില്‍ ചൈനയില്‍ പണം മുടക്കിയിരിക്കുന്ന വിദേശ നിക്ഷേപകരെ പിന്നോട്ട് വലിക്കും.
പല ഇന്ത്യന്‍ ഉത്പാദകരും അസംസ്കൃത വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെയാണ്. ചൈനയിലെ വിതരണ ശൃംഖല തകരാറിലായത് ഇന്ത്യന്‍ വിപണിയേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളിലേക്ക് ചുവട് മാറ്റിയത് ഇന്ത്യന്‍ സമ്പത്തിക വ്യവസ്ഥ കൂടുതല്‍ ശക്തമാക്കും എന്നാണ് വിദഗ്ധരുടെ പക്ഷം.
മോദി സര്‍ക്കാര്‍ അടുത്തിടെ കോര്‍പ്പറേറ്റ് നികുതി കുറച്ച് ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കിയത് നിലവിലത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഉപകരിക്കപ്പെടുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗിധര് വിലയിരുത്തുന്നത്. 15 ശതമാനമാക്കിയാണ് കോര്‍പ്പറേറ്റ് നികുതി പുതിയതായി കുറച്ചിരിക്കുന്നത്. 2019 ഒക്ടോബര്‍ 1ന് ശേഷം രൂപീകരിക്കുന്ന കമ്പനികള്‍ക്കും 2023 മാര്‍ച്ച് ഒന്നിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്കും 25-ല്‍ നിന്ന് 15 ശതമാനവുമായിട്ടാണ് കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ നിലവിലെ കമ്പനികള്‍ക്കുള്ള നികുതി 22-ല്‍ നിന്നു 30 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: