ഒരു ഹെലികോപ്റ്ററും കാറും ഒന്നിച്ച് സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇത് രണ്ടും ഒരേ വാഹനത്തില്‍ തന്നെ ലഭിച്ചാലോ. പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാക്കിയ പിഎഎല്‍-വി കമ്പനി ഭാരതത്തിലും. നെതര്‍ലാണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പറക്കും കാര്‍ നിര്‍മാതാക്കളായ പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍ 2021ഓടെ ഗുജറാത്തില്‍ പ്ലാന്റ് ആരംഭിച്ച് ഉല്‍പ്പാദനം തുടങ്ങാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സാങ്കേതികവിവരങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് കമ്പനിയുടെ സഹചെയര്‍മാന്‍ ജാന്‍ പീറ്റര്‍ കോന്നിംഗ് പറയുന്നത്. റോഡിലൂടെ ഓടിക്കാനും വായുവിലൂടെ പറത്താനും ഒരുപോലെ സാധിക്കുന്ന ഈ ഹൈബ്രിഡ് കാര്‍ എന്നാണ് വിപണിയിലെത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലാന്‍ഡ് മോഡില്‍ നിന്ന് ഫ്ളൈ മോഡിലേക്ക് മാറാന്‍ അഞ്ചു മുതല്‍ 10 മിനിറ്റു വരെമാത്രം ആവശ്യമായ ഈ വാഹത്തിന്റെ ഏകദേശവില 2.1 കോടി രൂപയായിരിക്കും.
2012ല്‍ കമ്പനി വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിംഗിനും ഇതിന് റണ്‍വേ ആശ്യമാണ്. എന്നാല്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്താനും ഇതിന് കഴിയും. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ ഇതിന്റെ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവെച്ച് കാറാക്കി മാറ്റാന്‍ കഴിയുന്ന നൂതന വിദ്യയാണ് പിഎഎല്‍-വി വാഹനങ്ങളുടെ പ്രത്യേകത.
മണിക്കൂറില്‍ 321കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ റോഡിലെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായിരിക്കും. ലിബര്‍ട്ടി പയനിയര്‍, ലിബര്‍ട്ടി സ്പോര്‍ട്ട് എന്നിങ്ങനെ പറക്കും കാര്‍ രണ്ട് വകഭേദങ്ങളിലായി വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 110 ബുക്കിംഗുകള്‍ ഈ വാഹനത്തിന് ലഭിച്ചെന്നും സൂചനകളുണ്ട്. മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള സാഹചര്യങ്ങളില്‍ വളരെ ഉപയോഗപ്രദമാണ് ഈ വാഹനം. എന്നാല്‍ ഈ കാര്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. ഇതിനായി കമ്പനി തന്നെയായിരിക്കും പരിശീലനം കൊടുക്കുന്നത്. 35-40 മണിക്കൂര്‍ നീളുന്ന പരിശീലനമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: