കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര് സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെയുള്ള ദിവസങ്ങളില്‍ ആ ദിവസങ്ങളില്‍ സഞ്ചരിച്ച സ്ഥലങ്ങളും സമയവും ഉള്‍പ്പടെ വിശദമായ റൂട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോട്ടയം ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗംബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്.രണ്ടുപേരുടേയും പ്രത്യേകം ഫ്ളോചാര്ട്ട് വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവുമാണ് രോഗിയുടെ കോഡ് ആര്1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആര് 2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ സഞ്ചരിച്ച തിയതിയും സ്ഥലവുമാണ്. 14 സ്ഥലങ്ങളിലാണ് ഇരുവരും ഈ ദിവസങ്ങളില്‍ സഞ്ചരിച്ചിട്ടുള്ളത്.
ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ ആളുകള്‍ വിട്ട് പോയിട്ടുണ്ടെങ്കില്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: