ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ അധികസമയത്ത് അത്ലറ്റികോ മാഡ്രിഡ് അടിച്ചുകൂട്ടിയ മൂന്ന് ഗോളുകളാണ് ലിവര്‍പൂളിനെ പുറത്താക്കിയത്.
നേരത്തെ ആദ്യ പാദത്തില്‍ അത്ലറ്റികോ മാഡ്രിഡ് 10ത്തിന് ജയിച്ചിരുന്നു. ആദ്യ പാദത്തില്‍ ഒരു ഗോള്‍ കടവുമായി ഇറങ്ങിയ ലിവര്‍പൂളിന് 43ാം മിനുട്ടില്‍ വിനാല്‍ഡം ലീഡ് നല്കി. പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നതുവരെ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
94ആം മിനുറ്റില്‍ റോബര്‍ട്ടോ ഫിര്‍മീനോ ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്ട്ടരിലെത്തുമെന്ന പ്രതീക്ഷ വര്‍ധിച്ചു. പിന്നീടായിരുന്നു അത്ലറ്റികോ മാഡ്രിഡ് തനിസ്വരൂപം പുറത്തെടുത്തത്.മൂന്ന് മിനുട്ടിനുള്ളില്‍ മാര്‍ക്കോസ് ലൊറെന്റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്ലറ്റിക്കോ അഗ്രിഗേറ്റ് സ്കോര്‍ സമനിലയാക്കി.
105+1′ മിനുറ്റുകളില്‍ മാര്‍ക്കസ് ലോറെന്റെയും സമയത്ത് അല്‍വാരോ മൊറാറ്റയും(120+1′) അത്ലറ്റികോ മാഡ്രിഡിനായി ഗോളുകള്‍ നേടി. രണ്ട് മണിക്കൂറിലേറെ നീണ്ട മത്സരത്തിന്റെ അവസാന വിസില്‍ വന്നപ്പോള്‍ ലിവര്‍പൂളിനെ ഇരുപാദങ്ങളിലുമായി 4-2 തോല്പിച്ച് അത്ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറില്‍.
മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് പിഎസ്ജിയും ക്വാര്‍ട്ടറിലെത്തി. സൂപ്പര്‍ താരം നെയ്മര്‍, യുവാന്‍ വെലാസ്കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്. ആദ്യപാദം തോറ്റ പിഎസ്ജിക്ക് രണ്ടാം പാദത്തില്‍ മികച്ച ജയം അനിവാര്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: