ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ നദ്ദ അംഗത്വം നല്കി സ്വീകരിച്ചു. ഈ മാസം 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
സിന്ധ്യക്ക് പിന്തുണയുമായി രാജിവച്ച 22 എംഎല്‍എമാരും ബിജെപിയില്‍ ചേരും. സംസ്ഥാനത്ത് ഇരുനൂറിലേറെ നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചിട്ടുണ്ട്. പ്രതിസന്ധിയാലായ കമല്‍നാഥ് സര്‍ക്കാരിന് 88 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാല്‍ 95 പേരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ബിജെപിയിലൂടെ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സിന്ധ്യ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും നദ്ദയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ച് സ്ഥാനം നല്കി. ഇതിന് നന്ദി അറിയിക്കുന്നു. അച്ഛന്റെ മരണവും ബിജെപി
യില്‍ ചേര്‍ന്നതും ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ്. മോദിയെപ്പോലെ ജനപി
ന്തുണ ആര്‍ജ്ജിക്കാന്‍ മറ്റൊരു നേതാവിനും സാധിച്ചിട്ടില്ല. മികച്ച പ്രവര്‍ത്തനരീതിയാണ് അദ്ദേഹത്തിന്റേത്. മോദിയുടെ കൈകളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്.
കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുന്നയിച്ച സിന്ധ്യവലിയ പ്രതീക്ഷിയോടെയാണ് മധ്യപ്രദേശില്‍ പാര്‍ട്ടി അധികാരത്തിലെത്തിയതെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മുന്‍പത്തെ കോണ്‍ഗ്രസ്സല്ല ഇപ്പോഴുള്ളത്. ജനസേവനം നടത്താന്‍ സാധിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം. 18 മാസം കഴിഞ്ഞിട്ടും ഇത് സാധിച്ചില്ല. ട്രാന്‍സ്ഫര്‍ റാക്കറ്റും മണല്‍ മാഫിയയുമാണ് സംസ്ഥാനം ഭരിക്കുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ് പാര്‍ട്ടി, അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: