പെര്‍ത്ത്: കേരളത്തിന്റെ തനത് കായിക വിനോദമായ വള്ളംകളി, കടലുകള്‍ കടന്നു ഓസ്ട്രേലിയന്‍ വന്‍കരയില്‍ കുടിയേറിയ പ്രവാസി മലയാളികളുടെ സ്വന്തം ജലോത്സവ മാമാങ്കത്തിന് പെര്‍ത്തില്‍ മാര്‍ച്ച് 28ന് തുടക്കം കുറിക്കും.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ (പെര്‍ത്ത്) മലയാളി അസോസിയേഷനായ പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യൂമ) നേതൃത്വം നല്കുന്ന ആദ്യ വള്ളംകളി മത്സരം വന്‍ വിജയമാക്കാന്‍ വിപുലമായ തയാറെടുപ്പുകള്‍ വിവിധ കമ്മറ്റികളുടെ കീഴില്‍ നടക്കുന്നത്.
സ്വാന് നദിയുടെ ഓളപ്പരപ്പുകളെ ആവേശത്തിന്റെ വേലിയേറ്റം തീര്‍ത്തു, വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ തുഴയെറിഞ്ഞു പടവെട്ടാന്‍ 12ഓളം ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്പോള്‍ ജലപ്പരപ്പുകളില്‍ തീ പാറുന്ന പോരാട്ടങ്ങള്‍ക്ക് സാക്ഷികളാകം .
ലോകത്തിലെ ഏറ്റവും വലിയ ജലമേളയായ പുന്നമട കായലിലെ നെഹ്റു ട്രോഫി വള്ളംകളിയെ അനുസ്മരിപ്പിക്കും വിധം വരും വര്‍ഷങ്ങളില്‍ ഈ ജലോത്സവത്തെ ആക്കിമാറ്റുക എന്ന ലക്ഷ്യമാണ് സംഘടകര്‍ക്കുള്ളത്.
പലതരതരത്തിലുള്ള വള്ളങ്ങള്‍ ഉപയോഗിച്ചുള്ള വള്ളംകളിയില്‍ ഡ്രാഗണ്‍ ബോട്ടുകളാണ് പെര്‍ത്തില്‍ മത്സരത്തിന് ഉപയോഗിക്കുക.
പെര്‍ത്തിലെ ജലോത്സവ ആരവങ്ങളിലേക്കു തുഴയെറിയാന്‍ നിരവധി ടീമുകളാണ് താല്പര്യമറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളതു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകളെ മാത്രമേ മത്സരത്തില്‍ ഉള്‍പെടുത്താന്‍ സാധിക്കുക.
1000 ഡോളറും എവര്‍ റോളിംഗ് ട്രോഫി ഒന്നാം സമ്മാനവും, 500 ഡോളറും എവര്‍ റോളിംഗ് ട്രോഫി രണ്ടാം സമ്മാനവും വിജയിക്ക് ലഭിക്കും. കൂടാതെ മികച്ച ടീം, മികച്ച കോച്ച്, എന്നിവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: