കൊച്ചി: റിലീസിനു മുന്‍പ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേവി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്ന മോഹന്‍ലാല്‍ പറഞ്ഞു. മാര്‍ച്ച് 19നാണ് ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥര്‍ക്കായി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ എന്ന ബഹുമതിക്ക് അര്‍ഹനാണ് കുഞ്ഞാലി മരക്കാര്‍. അതിനാലാണ് റിലീസിനുമുന്‍പ് നേവിയിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മരക്കാര്‍ അടക്കമുള്ള സിനിമകളുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. നേരത്തെ മാര്‍ച്ച് 26 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: