Categories: Alappuzha

‘പൊതുജനങ്ങള്‍ വരരുത്; ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചു’; കൊറോണയെ പേടിച്ച് തട്ടിപ്പ് പരിപാടിയായ കൃപാസന ധ്യാനകേന്ദ്രം പൂട്ടി

കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചുവെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ കൃപാസനത്തിലേക്ക് വരേണ്ടന്നുമാണ് അധികൃതര്‍ പറയുന്നത്.

Published by

ആലപ്പുഴ: കൊറോണയെ പേടിച്ച് തട്ടിപ്പ് പരിപാടിയായ കൃപാസന ധ്യാനകേന്ദ്രം പൂട്ടി. കൃപാസനം പത്രത്തില്‍ പൊതിഞ്ഞാല്‍ എല്ലാം രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുമെന്ന് പരസ്യം ചെയ്തവരാണ് കൊറോണയെ പേടിച്ച് ഇപ്പോള്‍ ധ്യാനകേന്ദ്രം അടച്ചുപൂട്ടിയിരിക്കുന്നത്. കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചുവെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ കൃപാസനത്തിലേക്ക് വരേണ്ടന്നുമാണ് അധികൃതര്‍ പറയുന്നത്.  

അതേസമയം, ആലപ്പുഴയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പുതിയതായി എത്തിയ 38 പേര്‍ ഉള്‍പ്പെടെ 99 പേര്‍ ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കായംകുളം താലൂക്കാശുപത്രിയിലുമായി 20 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ 11 പേരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.

വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു. ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.  ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുണ്ടെന്ന് ഈയാള്‍ പോസ്റ്റ് ഇട്ടു. തുടര്‍ന്ന് ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനിലേക്കും നിരവധി ആളുകള്‍ അന്വേഷണങ്ങളുമായെത്തി.  

പോലീസിന്റെ അന്വേഷണത്തില്‍ അത്തരത്തിലുള്ള യാതൊരു ആളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് അറിവായി.താലൂക്ക് ആശുപത്രി സൂപ്രണ്ടിന് ഹരിപ്പാട് എസ്ഐ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ബോധപൂര്‍വം ഭീതി പരത്തുന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ  കേസെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by