എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.
മലയാളത്തില്‍ ആകെ 17 ചോദ്യങ്ങളാണുണ്ടായിരുന്നത്. ആദ്യത്തെ ഒരു മാര്‍ക്കിന്റെ അഞ്ചു ചോദ്യങ്ങളും (നാലെണ്ണം എഴുതിയാല്‍ മതി) താഴ്ന്ന നിലവാരമുള്ളവര്‍ക്ക് വരെ ഉത്തരം എഴുതാന്‍ കഴിയുന്നതായിരുന്നു. ആറു മുതല്‍ എട്ടു വരെയുള്ള ചോദ്യങ്ങള്‍ നല്ല നിലവാരമുള്ളതും സാമാന്യക്കാരെപ്പോലും ബുദ്ധിമുട്ടിക്കാത്തതുമായി. പാഠഭാഗം വായിച്ചവര്‍ക്ക് ഏറെ എളുപ്പം. സര്‍ഗശക്തിയുടെ വൈഭവത്തെ പ്രതിപാദിക്കാന്‍ വയലാറിന്റെ ‘കോടി കോടി പുരുഷാന്തരങ്ങളില്‍…. ‘ എന്ന വരികളിലൂടെ എഴുതാന്‍ പറഞ്ഞതു മാത്രം ചിന്തിപ്പിച്ചേക്കാം.
ഒന്‍പതു മുതല്‍ 14 വരെ അഞ്ചു ചോദ്യങ്ങള്‍ക്കുത്തരമെഴുതിയാല്‍ മതി. നാലു മാര്‍ക്കുവീതം. പാഠഭാഗം വായിച്ചവര്‍ക്ക് രïു വട്ടം ചിന്തിക്കാതെ തന്നെ എന്തെങ്കിലും എഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍. സര്‍വദമനന്റെ നിഷ്‌കളങ്കബാല്യത്തെപ്പറ്റിയെഴുതാനും, ‘ഉരുളന്‍ കിഴങ്ങ് തിന്നാത്തവര്‍’ എന്ന പാഠഭാഗത്തിലേയും മറ്റും ചോദ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കാനിടയില്ല. 15 മുതല്‍ 17 വരെയുള്ള മൂന്നു ചോദ്യങ്ങളില്‍ രണ്ടെണ്ണം എഴുതണം, ആറു മാര്‍ക്ക് വീതം. അധ്യാത്മരാമായണത്തിലെ ചോദ്യം ഏറെ ഉചിതമായി. ജീവിതത്തിന്റെ നശ്വരതയും, വിദ്യയുടെയും അവിദ്യയുടെയും താരതമ്യവും മറ്റും പറയുന്ന ലക്ഷ്മണ സാന്ത്വനത്തെപ്പറ്റി എഴുതാന്‍ ഏതു കുട്ടികള്‍ക്കും പറ്റും. യുദ്ധത്തിന്റെ പരിണാമത്തെ പറഞ്ഞ് ആനുകാലിക പ്രസക്തമായ യുദ്ധ വിഷയം എഴുതാന്‍ ആര്‍ക്കും കഴിയും.
കവിതാസ്വാദനത്തിന് ചോദിച്ചത് ഒഎന്‍വിയുടെ ‘പൂവുകളായിരം കീറി മുറിച്ചു ഞാന്‍ പൂവിന്റെ തത്വം പഠിക്കാന്‍ ‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിതയാണ്. ആശയസംപുഷ്ടവും അലങ്കാരങ്ങളും എഴുതാനും കഴിയും. ചുരുക്കത്തില്‍ മാതൃഭാഷ മാതൃത്വത്തിന്റെ സാന്ത്വനം നല്‍കി. ഇത് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളിലും പ്രകടമായിരുന്നു.
ദീപ സുകുമാര്‍
മലയാളം അധ്യാപിക
അകവൂര്‍ ഹൈസ്‌കൂള്‍
ശ്രീമൂലനഗരം.
സംസ്‌കൃതം ചോദ്യപ്പേപ്പര്‍ പൊതുവേ ലളിതവും നിലവാരമുള്ളതും ഉത്തരങ്ങള്‍ എഴുതാന്‍ കഴിയുന്നതുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നവര്‍ക്കും ഇടത്തരക്കാര്‍ക്കും താഴ്ന്നനിലവാരത്തിലുള്ളവര്‍ക്കും ഉത്തരങ്ങള്‍ എഴുതുവാന്‍ കഴിയുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
പാഠപുസ്തകത്തെ യഥാവിധി ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും വാങ്ങുവാന്‍ നിഷ്പ്രയാസം സാധിക്കുന്നവയും പാഠപുസ്തകത്തിലെ ഏതാï് മുഴുവന്‍ പാഠങ്ങളും ഉള്‍ക്കൊണ്ടുള്ള ചോദ്യങ്ങളുമായിരുന്നു ഒരുക്കിയിരുന്നത്.
ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ചും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെക്കുറിച്ചും ആധുനികസാഹിത്യകാരന്മാരായ കറുപ്പന്‍ മാസ്റ്റര്‍, വയലാര്‍ രാമവര്‍മ്മ തുടങ്ങിയവരെക്കുറിച്ചും ഉള്ളതുകൂടാതെ, പ്രസക്തവും ലളിതവുമായ വ്യാകരണകാര്യാദികളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യാവലികള്‍ ചോദ്യപ്പേപ്പറിന്റെ നിലവാരത്തെ ഉയര്‍ത്തുന്നവയായിരുന്നു.
അമ്പിളി. എ.എന്‍,
സംസ്‌കൃതം അധ്യാപിക
എസ്ഡിപിവൈബിഎച്ച്എസ്
പള്ളുരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: