രാജ്‌കോട്ട്: മധ്യനിര ബാറ്റ്‌സ് മാന്‍ അര്‍പിത് വാസവഡയുടെ സെഞ്ചുറിയില്‍ സൗരാഷ്‌ട്രയ്‌ക്ക് മികച്ച സ്‌കോര്‍. ബംഗാളിനെതിരായ രഞ്ജിട്രോഫി ഫൈനലിന്റെ രണ്ടാം ദിനത്തില്‍ അവര്‍ എട്ട് വിക്കറ്റിന് 384 റണ്‍സ് എടുത്തു.
അര്‍പിത് 106 റണ്‍സ് കുറിച്ചു. 287 പന്ത് നേരിട്ട ഈ ബാറ്റ്‌സ്മാന്‍ പതിനൊന്ന് ബൗണ്ടിയടിച്ചു. ആദ്യ ദിനത്തില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റ്് മടങ്ങിയ ചേതേശ്വര്‍ പൂജാരയും ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. 237 പന്ത് നേരിട്ട പൂജാര അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 66 റണ്‍സ് നേടി.
ബംഗാളിനായി ആകാശ് ദീപ് മുപ്പത് ഓവറില്‍ ഏഴുപത്തിയേഴ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുകേഷ് കുമാറും ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീതമെടുത്തു.
അഞ്ചു വിക്കറ്റിന് 206 റണ്‍സെന്ന സ്‌കോറിനാണ് സൗരാഷ്‌ട്ര ഇന്നലെ ഇന്നിങ്‌സ് പുനരാരംഭിച്ചത്.
സ്‌കോര്‍ബോര്‍ഡ്
സൗരാഷ്‌ട്ര: ഹാര്‍വിക് ദേശായി സി എ. രാമന്‍ ബി ഷഹ്ബാസ് അഹമ്മദ് 38, എ.എ. ബാരോട്ട് സി സാഹ ബി ആകാശ് ദീപ് 54, വി.എം.ജഡേജ ബി ആകാശ് ദീപ് 54, അര്‍പിത് വാസവഡ സ്റ്റമ്പഡ് സാഹ ബി ഷഹ്ബാസ് അഹമ്മദ് 106, ജാക്‌സന്‍ എല്‍ബിഡബ്‌ളിയു ബി പോറല്‍ 14, സി.എ.പൂജാര എല്‍ബിഡബ്‌ളിയു ബി മുകേഷ് കുമാര്‍ 66, ചേതന്‍ സ്‌ക്കാരിയ സി സാഹ ബി ആകാശ് ദീപ് 4, സി.എസ്. ജാനി നോട്ടൗട്ട് 13, പി.എന്‍. മങ്കാദ് എല്‍ബിഡബ്‌ളിയു ബി മുകേഷ് കുമാര്‍ 0, ഡി.എ. ജഡേജ നോട്ടൗട്ട് 13 എക്‌സ്ട്രാസ് 22, ആകെ എട്ട് വിക്കറ്റിന് 384.
വിക്കറ്റ് വീഴ്ച: 1-82, 2-113, 3-163, 4-182, 5-206, 6-348, 7-358, 8-364.
ബൗളിങ്: ഐ.സി. പോറല്‍ 26-10-51-1, മുകേഷ് കുമാര്‍ 38-8-83-2, ഷഹ്ബാസ് അഹമ്മദ് 46-14-103-2, ആകാശ് ദീപ് 30-8-77-3, എ.എ.നന്ദി 17-3-45-0. എ.പി.മജുംദാര്‍ 3-0-12-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: