മിലാന്; കൊറോണയുടെ പശ്ചാത്തലത്തില്‍ സ്പെയിനിലെ ലാ ലിഗ ഫുട്ബോള്‍ മത്സരങ്ങള്‍ അടഞ്ഞ സ്റ്റേഡിയത്തില്‍ നടത്തും. ഏപ്രില്‍ മൂന്ന് വരെയുള്ള സീരി എ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്പെയിന് ഈ തീരുമാനം എടുത്തത്.
സ്പെയിനില്‍ 1204 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 ദിവസത്തേക്ക് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ സ്പെയിന് ഭരണകൂടം തീരുമാനിച്ചിരുന്നു.
കൊറോണ ബാധയെ തുടര്‍ന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിര്‍ത്തി വെക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനകം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.
നേരത്തെ, ഏഷ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റി വെക്കാന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: