ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സിനിമ താരം ചിപ്പി. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഒക്കെ കണ്ട് ചിരിയാണ് തോന്നിയത്. അമ്മയുടെ പൊങ്കാല എന്ന് പറയുമ്പോള്‍ അവര്‍ക്ക് എന്നെയും ഓര്‍മ്മ വരുന്നത് അനുഗ്രഹമായി കാണുന്നു.
ഞാന്‍ പത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായി കണ്ടുപിടിച്ചെത്തുന്നതാണ്. മുമ്പ് ഞാനും കല്പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു പൊങ്കാല ഇടുന്നത്. അതുകൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാമെത്തും. അതോടെ പൊങ്കാല കഴിഞ്ഞാല്‍ ഞങ്ങളുടെ ചിത്രം പത്രത്തിലും ചാനലിലും വരും. ഇത് സ്ഥിരമായതു കൊണ്ടാവും ഈ ട്രോളുകള്‍.’
ഇരുപതുവര്‍ഷത്തോളമായി അമ്മയുടെ മുന്പില് പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാല്‍ അമ്മയോട്. ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല. കല്പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ടെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
നേരത്തെ, നടി ചിപ്പിയെ ലൈംഗിക ദുസ്സൂചനയുള്ള അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിച്ച് സിപിഎം പ്രവര്‍ത്തകനായ എം.ജെ. ശ്രീചിത്രന് രംഗത്തെത്തിയിരുന്നു. ചിപ്പി പൊങ്കാലയിടുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ദുസ്സൂചനയുള്ള പദപ്രയോഗം ഇയാള്‍ നടത്തിയത്. ശബരിമല യുവതിപ്രവേശന വിധിക്ക് അനുകൂലമായി സ്ത്രീപക്ഷം പറഞ്ഞ് നാടുനീളെ പ്രസംഗിച്ച ശ്രീചിത്രന് മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞ് വീണത്. ചിപ്പിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇതിനെതിരെ അഡ്വ: ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ ശ്രീചിത്രന് തന്റെ പോസ്റ്റ് മുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: