തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വെെറസ് പടര്‍ന്ന്പിടിക്കില്ലെന്ന് കോണ്‍ഗ്രസ് എം പി കെ. മുരളീധരന്‍. ചൈനയില്‍ ചൂടു കുറവാണ്. അതുകൊണ്ടാണ് അവിടെ വെെറസ് പടര്‍ന്ന് പിടിച്ചത്. പക്ഷെ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ഇവിടെ നല്ല ചൂടുണ്ട’- മുരളീധരന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് വ്യാജവാര്‍ത്ത പടര്‍ത്തുന്നുവെന്ന പേരില്‍ മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിക്ഷേധം ശക്തമാകുന്നുണ്ട്.
ഇതിനിടെ പത്തനംതിട്ടയില്‍ രണ്ടു വയസുള്ള കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. റാന്നിയിലെ രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ വീട്ടിലെ കുട്ടിയാണ് ഇത്. ജില്ലാ ഭരണകൂടം ഇന്നലെ നടത്തിയ അന്വേഷണത്തില്‍ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലര്‍ത്തിയ 270 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരടക്കം 773 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ ഫോണില്‍ വിളിച്ചു വീട്ടില്‍ തന്നെ ഉണ്ടെന്നു ജില്ലാ ഭരണകൂടം ഉറപ്പു വരുത്തും. കോവിഡ്19നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: