ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ അവഗണന നേരിടുകയാണെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗതെത്തിയോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള അവഗണന മൂലം പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതായും സിന്ധ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
അടുത്ത അനുയായികളോടാണ് സിന്ധ്യ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിന്ധ്യ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിന്ധ്യയെ പോലൊരു വ്യക്തി രാജിവെയ്ക്കുമെന്ന് അറിയിച്ചതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളിലും ചേരിതിരിവ് ഉടലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും എംഎല്‍എമാരുടെ കൂട്ടത്തോടെ രാജിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് 20 എംഎല്‍എമാരാണ് രാജിവെച്ചത്. ആകെ 29 കോണ്‍ഗ്രസ് എംഎല്‍എമാരാണ് മന്ത്രിസഭയില്‍ ഉള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതാണ്. മുഖ്യമന്ത്രിപദം സംബന്ധിച്ചാണ് ആദ്യം തര്‍ക്കം നിലനിന്നിരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വേണ്ടി പ്രചാരണം നടത്തിയത് സിന്ധ്യയുടെ നേതൃത്വത്തിലാണ്. എന്നാല്‍ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പദം നല്‍കുന്നതിന് വേണ്ടി 23 പേര് മാത്രമാണ് പിന്തുണച്ചത്. അതുകൊണ്ട് മാത്രമാണ് കമല്‍നാഥിന് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനായത്.
അതേസമയം രാജി പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് സിന്ധ്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു. പന്നിപ്പനി ബാധിച്ചത് കാരണം സിന്ധ്യ ആരുമായും ബന്ധപ്പെടുന്നില്ലെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: